---
title: "പ്ലാസ്റ്റിക്കിനെതിരെയും, ലഹരിക്കെതിരെയും മാടായിപ്പാറയിൽ എസ് പി സി മെഗാ ക്യാമ്പയ്ൻ സംഘടിപ്പിച്ചു"
english_title: "SPC organizes mega campaign against plastic and drugs in Madayippara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312056/SPC organizes mega campaign against plastic and drugs in Madayippara"
published_at: "2025-08-30T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b2e7d8ebc3f_IMG-20250830-WA0130.jpg"
keywords: []
---

# പ്ലാസ്റ്റിക്കിനെതിരെയും, ലഹരിക്കെതിരെയും മാടായിപ്പാറയിൽ എസ് പി സി മെഗാ ക്യാമ്പയ്ൻ സംഘടിപ്പിച്ചു

> **Lead Summary:** പഴയങ്ങാടി: പ്രകൃതിയുടെ നാശത്തിന് കാരണമാകുന്ന വിധത്തിൽ മണ്ണിലേക്ക് പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുന്നതിനെതിരെയും, സമൂഹത്തിൻ്റെ നാശത്തിന് കാരണമാകുന്ന ലഹരി ഉപയോഗത്തിനെതിരെയും എസ് പി സി കണ്ണൂർ റൂറൽ ജില്ലയുടെ നേതൃത്തിൽ ആയിരം കേഡറ്റുകളെ അണി നിരത്തി മെഗാ ക്യാമ്പയിൻ ബ്ലൂം വിത്ത് മാടായിപ്പാറ സംഘടിപ്പിച്ചു.. പഴയങ്ങാടി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച റാലി കെ എ പി നാലാം ബറ്റാലിയൻ ഡെപ്യൂട്ടി കമാൻ്റൻ്റ് എം ഹരി ഫ്ലാഗ് ഓഫ് ചെയ്തു. പഴയങ്ങാടി സ്റ്റേഷൻ എസ് ഐ അനിൽ കുന്നരു , ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ ഇ സോമശേഖരൻ എന്നിവർ പങ്കെടുത്തു. തുടർന്ന് മാടായി പാറ ശുചീകരണവും, പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുന്നതിനെതിരെയും, മയക്കു മരുന്നുകൾക്കെതിരെയും ഉള്ള മുന്നറിയിപ്പ് 'ബോഡുകൾ സ്ഥാപിക്കുകയും ചെയ്തു. ആയിരം കേഡറ്റുകൾ അണിനിരന്ന മാടായിപ്പാറ സംരക്ഷണ ശൃംഖലയും, പ്രതിജ്ഞയും നടത്തി. ജില്ലാ പോലീസ് മേധാവി അനൂജ് പാലിവാൾ ഐപിഎസ്, അഡീഷണൽ എസ് പി കെ എസ് ഷാജി, പഴയങ്ങാടി എസ്എച്ച് ഒ സത്യനാഥൻ എന്നിവർ സംരക്ഷണ ശൃംഖലയിൽ അണി ചേർന്നു. മെഗാ കാമ്പയ്നിന് അസിസ്റ്റൻ്റ് നോഡൽ ഓഫീസർ കെ പ്രസാദ്, പ്രൊജക്റ്റ് അസിസ്റ്റൻ്റ് സി എം ജയദേവൻ , കെ വി രജിൻ, എൻ പി സുജേഷ് , റോട്ടറി ക്ലബ് പ്രസിഡണ്ട് അനീഷ് കുമാർ, മാടായിപാറ സംരക്ഷണ സമിതി സെക്രട്ടറി ചന്ദ്രാഗംതൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമ

## Article Content

പഴയങ്ങാടി: പ്രകൃതിയുടെ നാശത്തിന് കാരണമാകുന്ന വിധത്തിൽ മണ്ണിലേക്ക് പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുന്നതിനെതിരെയും, സമൂഹത്തിൻ്റെ നാശത്തിന് കാരണമാകുന്ന ലഹരി ഉപയോഗത്തിനെതിരെയും എസ് പി സി കണ്ണൂർ റൂറൽ ജില്ലയുടെ നേതൃത്തിൽ ആയിരം കേഡറ്റുകളെ അണി നിരത്തി മെഗാ ക്യാമ്പയിൻ ബ്ലൂം വിത്ത് മാടായിപ്പാറ സംഘടിപ്പിച്ചു.. പഴയങ്ങാടി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച റാലി കെ എ പി നാലാം ബറ്റാലിയൻ ഡെപ്യൂട്ടി കമാൻ്റൻ്റ് എം ഹരി ഫ്ലാഗ് ഓഫ് ചെയ്തു. പഴയങ്ങാടി സ്റ്റേഷൻ എസ് ഐ അനിൽ കുന്നരു , ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ ഇ സോമശേഖരൻ എന്നിവർ പങ്കെടുത്തു. തുടർന്ന് മാടായി പാറ ശുചീകരണവും, പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുന്നതിനെതിരെയും, മയക്കു മരുന്നുകൾക്കെതിരെയും ഉള്ള മുന്നറിയിപ്പ് 'ബോഡുകൾ സ്ഥാപിക്കുകയും ചെയ്തു. ആയിരം കേഡറ്റുകൾ അണിനിരന്ന മാടായിപ്പാറ സംരക്ഷണ ശൃംഖലയും, പ്രതിജ്ഞയും നടത്തി. ജില്ലാ പോലീസ് മേധാവി അനൂജ് പാലിവാൾ ഐപിഎസ്, അഡീഷണൽ എസ് പി കെ എസ് ഷാജി, പഴയങ്ങാടി എസ്എച്ച് ഒ സത്യനാഥൻ എന്നിവർ സംരക്ഷണ ശൃംഖലയിൽ അണി ചേർന്നു. മെഗാ കാമ്പയ്നിന് അസിസ്റ്റൻ്റ് നോഡൽ ഓഫീസർ കെ പ്രസാദ്, പ്രൊജക്റ്റ് അസിസ്റ്റൻ്റ് സി എം ജയദേവൻ , കെ വി രജിൻ, എൻ പി സുജേഷ് , റോട്ടറി ക്ലബ് പ്രസിഡണ്ട് അനീഷ് കുമാർ, മാടായിപാറ സംരക്ഷണ സമിതി സെക്രട്ടറി ചന്ദ്രാഗംതൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമ

പ്ലാസ്റ്റിക്കിനും ലഹരിക്കും എതിരെ മാടായിപ്പാറയിൽ എസ് പി സി മെഗാ ക്യാമ്പയിൻ

> പഴയങ്ങാടി: പ്ലാസ്റ്റിക് മലിനീകരണത്തെയും ലഹരി ഉപയോഗത്തെയും ചെറുക്കുന്നതിനായി എസ് പി സി കണ്ണൂർ റൂറൽ ജില്ലയിലെ നേതൃത്വത്തിൽ “ബ്ലൂം വിത്ത് മാടായിപ്പാറ” എന്ന പേരിൽ ആയിരം കേഡറ്റുകൾ അണിനിരത്തി മെഗാ ക്യാമ്പയിൻ സംഘടിപ്പിച്ചു.

പഴയങ്ങാടി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച റാലി കെ എ പി നാലാം ബറ്റാലിയൻ ഡെപ്യൂട്ടി കമാൻ്റൻ്റ് എം. ഹരി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് മാടായിപ്പാറയിൽ ശുചീകരണ പ്രവർത്തനങ്ങളും, പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെയും, ലഹരി മരുന്നുകളെതിരെയും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു.

ആയിരം കേഡറ്റുകൾ ചേർന്ന് മാടായിപ്പാറ സംരക്ഷണ ശൃംഖല രൂപീകരിച്ച് പ്രതിജ്ഞ ഏറ്റെടുത്തു. ജില്ലാ പോലീസ് മേധാവി അനൂജ് പാലിവാൾ ഐ.പി.എസ്, അഡീഷണൽ എസ് പി കെ.എസ്. ഷാജി, പഴയങ്ങാടി എസ്എച്ച് ഒ സത്യനാഥൻ എന്നിവർ ശൃംഖലയിൽ പങ്കുചേർന്നു.

മെഗാ ക്യാമ്പയിന് അസിസ്റ്റൻറ് നോഡൽ ഓഫീസർ കെ. പ്രസാദ്, പ്രോജക്റ്റ് അസിസ്റ്റൻറ് സി.എം. ജയദേവൻ, കെ.വി. രജിൻ, എൻ.പി. സുജേഷ്, റോട്ടറി ക്ലബ് പ്രസിഡണ്ട് അനീഷ് കുമാർ, മാടായിപ്പാറ സംരക്ഷണ സമിതി സെക്രട്ടറി ചന്ദ്രാഗംതൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ, പോലീസ് ഉദ്യോഗസ്ഥർ, അലുമിനി കേഡറ്റുകൾ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312056/SPC organizes mega campaign against plastic and drugs in Madayippara)